ലൈഫ് ടൈം ഡ്രാമാ അച്ചീവ്മെന്റ്‌ അവാർഡ് നാടകാചാര്യൻ സി.എൽ ജോസിന്

1

തൃശൂർ സോഷ്യൽ സർവീസ് ക്ലബ് പ്ലാറ്റിനം ജൂബിലി ലൈഫ് ടൈം ഡ്രാമാ അച്ചീവ്മെന്റ്‌ അവാർഡ് നാടകാചാര്യൻ സി എൽ ജോസിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 25,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് അവാർഡ്. 26ന്‌ റീജണൽ തിയറ്ററിൽ  നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ അവാർഡ്  മന്ത്രി കെ രാജൻ സമ്മാനിക്കും. തുടർന്ന് കലാസദന്റെ സംഗീതവിരുന്നുമുണ്ടാകും.

Advertisement

വാർത്താസമ്മേളനത്തിൽ പ്രസിഡന്റ്‌ സി കെ ജോയി, സെക്രട്ടറി ആന്റണി തരകൻ, സി ജെ സേവ്യർ, ജോയ് മഞ്ഞില, അഡ്വ. സണ്ണി ജോർജ് എന്നിവർ പങ്കെടുത്തു

Advertisement