മഹാരാഷ്ട്ര സംഘം പുന്നയൂർക്കുളം പഞ്ചായത്ത് സന്ദർശിച്ചു

5

കേരളത്തിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി മഹാരാഷ്ട്രയിൽ നിന്നും 30 പേരടങ്ങുന്ന സംഘം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു.

Advertisement

പഞ്ചായത്തിലെ ചെറായി സ്കൂൾ,അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം, അംഗൻവാടികൾ,പഞ്ചായത്ത് ഓഫീസ്,കൃഷി ഓഫീസ്, തുടങ്ങിയ സ്ഥാപനങ്ങളാണ് സംഘം സന്ദശിച്ചത്. മഹാരാഷ്ട്ര വാഷിം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രകാന്ത് താക്കറെ , യശദ ട്രെയ്നിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റി ഡോ. രാം പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ , ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവരുങ്ങുന്ന സംഘമാണ് ഒരു ദിവസത്തെ സന്ദർശനത്തിനായി പഞ്ചായത്തിലെത്തിയത്. സന്ദർശനത്തിനു ശേഷംപുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീറിന്റെ നേതൃത്വത്തിൽ സംഘവുമായി ചർച്ച നടത്തി. കില ഫാക്കൽറ്റി പി വി രാമകൃഷ്ണനും സംഘത്തിനൊപ്പമുണ്ടായിരുന്നു

Advertisement