മക്കൾക്കൊപ്പം രക്ഷിതാക്കളോട് ഒരു വർത്തമാനം വടക്കഞ്ചേരി ഉപജില്ലാ മെഗാ സംവാദ പരിപാടി ഇന്ന്

37

കോവിഡ് കാല പ്രതിസന്ധിയെ അതിജീവിക്കുവാൻ വേണ്ടി ,വീട് ഒരു വിദ്യാലയം എന്ന ആശയത്തിലൂന്നിക്കൊണ്ട്,
തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെയും പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെയും സഹകരണത്തോടുകൂടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന മക്കൾക്കൊപ്പം രക്ഷിതാക്കളോട് ഒരു വർത്തമാനം എന്ന രക്ഷാകർതൃ ബോധവൽക്കരണ പരിപാടിക്ക് വടക്കാഞ്ചേരി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ രക്ഷിതാക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 12 ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ അധ്യക്ഷതയിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ, ഗൂഗിൾ മീറ്റിലൂടെ ഇതിനോടകംതന്നെ 241 ക്ലസ്റ്ററുകളിൽ ആയി ഇരുപതിനായിരത്തിലധികം രക്ഷിതാക്കളുമായി സംവദിച്ചു കഴിഞ്ഞു. ഉപജില്ലയിലെയും, ജില്ലയിലെയും വിവിധ വിദ്യാലയങ്ങളിലെ വിദഗ്ദ്ധ പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഇന്ന് 50 ക്ലസ്റ്ററുകളിലായി 5000 രക്ഷിതാക്കളുമായി ഒറ്റദിവസം സംവദിക്കുന്ന മെഗാ പരിപാടിയാണ്. ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിനുള്ളിൽ ഉപജില്ലയിലെ പരിപാടികളെല്ലാം സമാപിക്കുമെന്ന് ഉപജില്ലാ ക്യാമ്പെയിൻ സെൽ ചെയർമാൻ എ മൊയ്തീൻ (എ.ഇ.ഒ) , ഉപജില്ലാ കോർഡിനേറ്റർ മച്ചാട് ഗവൺമെൻറ് ഹൈ സ്കൂളിലെ അധ്യാപകനായ ബിബിൻ പി ജോസഫ് , ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ ഹരീഷ് കുമാർ എന്നിവർ അറിയിച്ചു.