
ഗോപുരത്തിൻ്റെ ആധാരശില പാകൽ നിർവഹിച്ചു
വിയ്യൂർ മണലാറുകാവ് ഭഗവതി ക്ഷേത്രത്തിലെ കിഴക്കേ നട ഗോപുര നിർമ്മാണത്തിന് തുടക്കമായി. 50 ലക്ഷം രൂപ ചിലവിൽ വാസ്തുശാസ്ത്ര പ്രകാരം നിർമ്മിക്കുന്ന ഗോപുരത്തിൻ്റെ ആധാരശില പാകൽ മണലാറുകാവ് ദേവസ്വം പ്രസിഡണ്ട് പി.എൻ.രാമൻകുട്ടി നിർവഹിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എ. ഗോപകുമാറും, നിവാസികളായ ഭക്തരും, ദേവസ്വം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു