മണത്തല സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി നാടിന് സമർപ്പിച്ചു

7

റീബിൾഡ് കേരള പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച മണത്തല സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു. ഡിജിറ്റൽ ഡിവൈസിലൂടെ റവന്യൂ സേവനം എല്ലാവരിലും ലഭ്യമാകും വിധം റവന്യൂ ഇ സാക്ഷരത 2023 ഓടെ നടപ്പാക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി.

Advertisement

എം എൽ എ ഫണ്ട് വിനിയോഗിച്ച് ഗുരുവായൂർ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്ക് അനുവദിച്ച ലാപ്ടോപുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുബാറക്, കൗൺസിലർ ബുഷറ ലത്തീഫ്, തഹസിൽദാർ ടി കെ ഷാജി,വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.കലക്ടർ ഹരിത വികുമാർ സ്വാഗതവും അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ടി മുരളി നന്ദിയും പറഞ്ഞു.

Advertisement