അമ്മയുടെ പുസ്തക പ്രകാശന ചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു വാര്യർ; ഗിരിജ വാര്യരുടെ ഓര്‍മക്കുറിപ്പുകളടങ്ങിയ പുസ്തകം ‘നിലാവെട്ടം’ പ്രകാശനം ചെയ്തു

17

ഗിരിജ വാര്യരുടെ ഓര്‍മക്കുറിപ്പുകളടങ്ങിയ പുസ്തകം ‘നിലാവെട്ടം’ പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട്, എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
പാറമേക്കാവ് അഗ്രശാലയില്‍ വൈകീട്ട് അഞ്ചിനായിരുന്നു പ്രകാശന ചടങ്ങ്. ഗിരിജ വാര്യരുടെ മക്കളും അഭിനേതാക്കളുമായ മഞ്ജു വാര്യര്‍, മധു വാര്യര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഗ്രാമീണജീവിതത്തിന്റെയും നാട്ടുനന്മകളുടെയും സുഗന്ധം വീണ്ടെടുക്കുന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് ‘നിലാവെട്ടം’.
എഴുപതുകളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കഥകളിലൂടെ സാഹിത്യരംഗത്തേക്കു കടന്നുവന്ന ഗിരിജ വാര്യര്‍ ദീര്‍ഘമായ ഇടവേളയ്ക്കുശേഷമാണ് ഗൃഹലക്ഷ്മിയില്‍ ‘നിലാവെട്ടം’ എന്ന പംക്തി എഴുതിത്തുടങ്ങിയത്.

Advertisement
Advertisement