ജില്ലയിൽ വീണ്ടും പോലീസുകാര്‍ക്ക് കോവിഡ്: മണ്ണുത്തി സ്റ്റേഷനിലെ 18 പേർക്ക് രോഗം സ്ഥിരീകരിച്ചു

23

ജില്ലയിൽ പോലീസുകാർക്ക് വീണ്ടും കോവിഡ്. മണ്ണുത്തി പോലീസ് സ്റ്റേഷനിലെ 18 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പോലീസ് അക്കാദമിയിലെ പോലീസ് ട്രെയിനികൾക്കും ജില്ലാ ജയിലിലെ 30 തടവുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരുന്നവരിൽ പലരുമായും സമ്പർക്കത്തിലുള്ളവർ ആശങ്കയിലാണ്.