മാർ ജോസഫ് പാസ്‌റ്റർ നീലങ്കാവിൽ തൃശൂരിൽ അന്തരിച്ചു

20

തൃശൂർ അതിരൂപത അരണാട്ടുക്കര ഇടവകാംഗമായ നീലാംകാവിൽ മുൻ സാഗർ  ബിഷപ്പായിരുന്നു. 
2006 മുതൽ തൃശൂർ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1960 മെയ് 17ന് ബാഗ്ളൂർ ധർമ്മാരാം ചാപ്പലിൽ വെച്ച് അഭിവന്ദ്യ കർദിനാൾ ജോസഫ് പാറേക്കാട്ടിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. 
ആദ്യ നിമയനം തൃശൂർ രൂപതയിലെ സോഷ്യൽ ആക്ഷൻ അസി. ഡയറക്ടറായിട്ടായിരുന്നു. 1987 ഫെബ്രുവരി 22ന് സാഗർ രൂപതയുടെ  രണ്ടാമത്തെ മെത്രനായി നിയമിതനാതി. തൃശൂർ രൂപത മെത്രാൻ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 19 കൊല്ലം സാഗർ രൂപതയെ നയിച്ച പിതാവ് 2006 ഫെബ്രുവരി 2ന് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു.