തൃശൂർ ജില്ലയിലെ മാർക്കറ്റുകൾ തുറക്കുന്നു: മന്ത്രിമാരുടെ സാനിധ്യത്തിൽ നാളെ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗം

3

തൃശൂർ ജില്ലയിലെ മാർക്കറ്റുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നു. ദീർഘനാളായി അടച്ചിട്ടതിനെ തുടർന്ന് വ്യാപാരികളിൽ നിന്നും വലിയ എതിർപ്പ് ഉയർന്നിരുന്നു. ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ നിരാഹാര സമരത്തിലാണ്. ഈ സാഹചര്യത്തിലാണ് മാർക്കറ്റുകൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് സംബന്ധിച്ച് ജില്ലയിലെ മന്ത്രിമാരും കളക്ടറും നാളെ രാവിലെ 11 ന് വ്യാപാരി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തും.