അനാഥ മൃതദേഹങ്ങൾ ഇനി മുതൽ സംസ്‌കരിക്കാനാകില്ല: മെഡിക്കൽ കോളേജിന് തൃശൂർ കോർപ്പറേഷന്റെ കത്ത്

48

ഗവ. മെഡിക്കൽ കോളേജിൽ ബന്ധുക്കളില്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങൾ ഇനി മുതൽ സംസ്‌കരിക്കാനാകില്ലെന്ന് തൃശൂർ കോർപ്പറേഷൻ.

നഗരപാലികാ നിയമപ്രകാരം മൃതദേഹം സംസ്‌കരിക്കുന്നതിന് നിയമതടസ്സമുണ്ടെന്ന് കാണിച്ച് കോർപ്പറേഷൻ സെക്രട്ടറി മെഡിക്കൽ കോളേജിന് കത്തുനൽകി.

ഇതുവരെ കോവിഡ് മൃതദേഹങ്ങളടക്കം 186 മൃതദേഹങ്ങൾ ലാലൂരിലെ കോർപ്പറേഷൻ ശ്മശാനത്തിൽ സംസ്‌കരിച്ചിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. കോർപ്പറേഷന്റെ തീരുമാനം വരുംദിവസങ്ങളിൽ വലിയ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും.

മൃതദേഹങ്ങൾ സംസ്‌കരിക്കാൻ മെഡിക്കൽ കോളേജിൽ സൗകര്യമില്ലാത്തതിനാലാണ് കോർപ്പറേഷന്റെ ശ്മശാനങ്ങളെ ആശ്രയിക്കുന്നത്.