ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തി തെരഞ്ഞെടുപ്പ് നാളെ: മേൽശാന്തിക്ക് പുല; ഓതിക്കൻ നറുക്കെടുക്കും

2

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ ആറുമാസത്തേക്കുള്ള പുതിയ മേൽ ശാന്തിയെ ശനിയാഴ്ച തിരഞ്ഞടുക്കും. ഇത്തവണ നറുക്കെടു ക്കാൻ മേൽശാന്തിയുണ്ടാകില്ല. ഭാര്യ ഡോ. മാനസി പ്രസവിച്ചതിനാൽ മേൽശാന്തി കിരൺ ആനന്ദ് നമ്പൂതിരിക്ക് പുലയായി. അദ്ദേഹത്തിന് നാലമ്പലത്തിലേക്ക് വരാൻ കഴിയില്ല.

Advertisement

ക്ഷേത്രത്തിലെ മേൽശാന്തിമു റിയിൽത്തന്നെ പുറപ്പെടാശാന്തിയായി തുടരും. മേൽശാന്തിക്ക് പകരം ശനിയാഴ്ച ഉച്ചപ്പൂജ നിർവഹിക്കുന്ന ഓതിക്കനാകും നറുക്കെടുക്കുക. 40 അപേക്ഷകരിൽ 39 പേരെ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗ്യത നേടുന്ന അപേക്ഷകരുടെ പേരുകളിൽനിന്ന് നറുക്കെടുത്താണ് മേൽശാന്തിയെ നിശ്ചയിക്കുക. ഉച്ചപ്പൂജ കഴിഞ്ഞ് നടതുറന്നശേഷം ഗുരുവായൂരപ്പനു മുന്നിൽ ഓതീക്കൻ നറുക്കെടുക്കും.

Advertisement