വിശപ്പുമായി ഇനി കാത്തിരിക്കേണ്ട: രുചിയൂറും ഭക്ഷണവുമായി മെസ് വാല ഇനി അരികിൽ

89

മൂന്ന് മാസത്തിനുള്ളിൽ ആദ്യം കൊച്ചിയിലും തൃശൂരിലും പിന്നീട്
പ്രധാന നഗരങ്ങളിലും മെസ്സ് വാല ബോക്സുകൾ സ്ഥാപിക്കും. സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയായിരിക്കും സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത്

ഓരോരുത്തരും ഇഷ്ടപ്പെടുന്ന രുചിയിൽ ചുരുങ്ങിയ ചിലവിൽ പോഷകസമൃദ്ധവും സ്വാദിഷ്ടവുമായി ഭക്ഷണം ആവശ്യക്കാർക്ക് കൃത്യ സമയത്ത് എത്തിച്ചു നൽകാൻ മലയാളികൾക്കിടയിലേക്ക് മെസ്സ് വാല വരുന്നു. ഒരേ സമയം പതിനായിരത്തിലധികം പേർക്ക് വരെ ഭക്ഷണമെത്തിച്ചു നൽകുന്നതിലൂടെ പുതിയൊരു ഭക്ഷ്യ വിപ്ലവത്തിനും ഏറ്റവും മികച്ച ഷെഫ് മാരുടെ നേതൃത്വത്തിൽ വീട്ടമ്മമാരുടെ കൈപ്പുണ്യവും ചേർത്ത് പുതിയൊരു ഭക്ഷ്യ സംസ്കാരത്തിനും തുടക്കം കുറിക്കാനാണ് മെസ്സ് വാല എന്ന മൊബൈൽ ആപ്പ് തയ്യാറായി വരുന്നത്.
മൊബൈൽ ആപ്പ് കേരളത്തിൻ്റെ പ്രധാന നഗരങ്ങളിൽ തെരുവിൽ കഴിയുന്നവരും വിശപ്പടക്കാൻ പണമില്ലാത്തവരുമായവർക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തുമെന്ന് സംരംഭകനായ കെ.എച്ച് ഫൈസൽ, മെൻ്റർ ഇ.ജെ.ജോഫർ, പി.ആർ.ഒ. സി.വി.ഷിബു എന്നിവർ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനായി മൂന്ന് മാസത്തിനുള്ളിൽ ആദ്യം കൊച്ചിയിലും തൃശൂരിലും പിന്നീട്
പ്രധാന നഗരങ്ങളിലും മെസ്സ് വാല ബോക്സുകൾ സ്ഥാപിക്കും. സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയായിരിക്കും സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത്.

Advertisement

കുന്ദംകുളം വെള്ളറക്കാട് സ്വദേശി ഫൈസൽ കെ.എച്ച് . സുഹൃത്തുക്കളായ സെയ്ഫുദ്ദീനും കെ.എസ്.സുധീപും ചേർന്നാണ് ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ മെസ്സ് ആരംഭിക്കുന്നത്.

വൃത്തിയോടും വെടിപ്പോടും കൂടി വീട്ടിലെ അതേ രുചിയിലും ഗുണമേന്മയിലും എങ്ങനെ വീട് വിട്ട് ‘ നിൽക്കുന്നവർക്കും ജോലി തിരക്കുള്ളവർക്കും എത്തിച്ചു നൽകാമെന്ന ആലോചനയിൽ നിന്നാണ് ടിഫിൻ ആപ്പ് എന്ന ആശയം വരുന്നതെന്ന് കെ.എച്ച് ഫൈസൽ പറഞ്ഞു.

ബി.എസ്.സി.ഒപ്റ്റോമെട്രിസ്റ്റ്  ആയ  ഫൈസൽ ഗൾഫ് ഒപ്റ്റിക്കൽസ് എന്ന പേരിൽ കണ്ണട വ്യാപാരം നടത്തി വരികയായിരുന്നു. 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കുവൈത്തിലെ സാൽമിയയിൽ മിയാമിയ എന്ന പേരിൽ റസ്റ്റോറൻ്റ് നടത്തിവന്നിരുന്ന പിതാവ് കെ.കെ.ഹനീഫയിൽ നിന്നുള്ള അനുഭവ സമ്പത്തുമായാണ്  ഫൈസൽ വർക്കലയിലും തൃശൂരും  ബാർബീക് 13  എന്ന പേരിൽ  റസ്റ്റോറൻ്റും  ക്ലിഫ് സ്റ്റോറീസ് എന്ന പേരിൽ ബീച്ച് റിസോർട്ടും ആരംഭിച്ച് പുതിയ മേഖലയിലേക്ക് ചുവട് വെച്ചത്.. അവിടങ്ങളിൽ എത്തുന്ന  അതിഥികളുടെ ആവശ്യവും  ജോലി തിരക്കുള്ളവരും വീട് വിട്ട് നിൽക്കുന്നവരും നല്ല ഭക്ഷണം തേടി അലയുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് രണ്ടര വർഷം മുമ്പ് ഇതിന് ഒരു പരിഹാരം സ്വയം അന്വേഷിച്ചു തുടങ്ങിയത്.കുടുംബത്തിൻ്റെ ബിസിനസ് പാരമ്പര്യം മലയാളിയുടെ ഭക്ഷണ പാരമ്പര്യത്തിലേക്ക് കൂട്ടിയോജിപ്പിക്കുമ്പോൾ പുതിയ സാങ്കേതിക വിദ്യകളാണ് അതിനെ മികവുറ്റതാക്കുന്നത്. 


സുഹൃത്തുക്കളായ സുധീപും  സെയ്ഫുദ്ദീനും നേരത്തെ ഫൈസലിനൊപ്പം ബിസിനസ് പങ്കാളികളാണ്. 

സുധീപ് ക്ലിഫ് സ്റ്റോറീസ് ബീച്ച് റിസോർട്ട് നടത്തിപ്പിലും സെയ്ഫുദ്ദീൻ
ബാർബിക് 13 തേവര ബ്രാഞ്ച് നടത്തിപ്പിലും വർഷങ്ങളായി ബിസിനസ് പാർട്ണർമാരാണ്. പുതിയ
ആശയം ഫൈസൽ സുധീപിനോടും സെയ്ഫുദ്ദിനോടും അവതരിപ്പിച്ചപ്പോൾ അവരും പുതിയ സംരംഭത്തിൻ്റെ പഠനത്തിലും ഗവേഷണത്തിലും പങ്കാളികളായി. അങ്ങനെയാണ് മൂവർ സംഘത്തിൻ്റെ നേതൃത്വത്തിൽ മെസ്സ് വാല യാഥാർത്ഥ്യത്തിലേക്കെത്തിയത്.

  കഴിഞ്ഞ ഏഴ് വർഷമായി ഐ.ടി.ഡെവലപ്പറായി പ്രവർത്തിക്കുന്ന ഷെഫീഖിൻ്റെ സങ്കേതിക സഹായത്തോടെയാണ് മെസ്സ് വാല എന്ന ടിഫിൻ ആപ്പ് യാഥാർത്ഥ്യമാകുന്നത്. സാധാരണ മൊബൈൽ ആപ്ലിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പുത്തൻ ശൈലിയിലാണ് ആപ്പ് നിർമ്മിക്കുന്നത്. 

രുചി, അളവ് എന്നിവക്കനുസരിച്ച് നമ്മൾ
ഓർഡർ ചെയ്ത ഭക്ഷണം എവിടെയെത്തി എന്നറിയാൻ ആവശ്യക്കാരന് ട്രാക്ക് ചെയ്യാം
.

ഭക്ഷണം ആവശ്യമുള്ള ഒരാൾക്ക് 3900 ,4500, 5000 എന്നീ വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ പണമടച്ചാൽ ഒരു ദിവസം മൂന്ന് നേരം എന്ന കണക്കിൽ ഒരു മാസത്തേക്ക് ഭക്ഷണം ആവശ്യ സ്ഥലത്ത് എത്തും. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ, പ്രാതൽ, ഉച്ചയൂണ്, ഡിന്നർ എന്നിങ്ങനെ ആവശ്യം തരം തിരിച്ചോ ഒരുമിച്ചോ ആപ്പിൽ അറിയിക്കാം.
ഓർഡർ ചെയ്യുന്ന ഭക്ഷണം നിശ്ചിത സമയത്തിന് മുമ്പ് റദ്ദ് ചെയ്യാനും അവസരമുണ്ട്. ഇങ്ങനെ പണമടച്ച് ഒരാൾ ഭക്ഷണം ബുക്ക് ചെയ്യുമ്പോൾ നഗരങ്ങളിലെ മെസ്സ് വാല ബോക്സ് വഴിയുള്ള സൗജന്യ ഭക്ഷണ വിതരണത്തിലും കൂടി പങ്കാളിത്തം ലഭിക്കുകയാണന്ന് ഇവർ പറഞ്ഞു.

   കേരളത്തിലെ വിവിധ റിസോർട്ടുകളിലും  റസ്റ്റോറൻ്റുകളിലും ദീർഘനാൾ ഷെഫുമാരായി  പ്രവർത്തിച്ച ഷെഫ് മാരുടെ പൂർണ്ണ മേൽനോട്ടത്തിൽ സ്വന്തം അടുക്കളയിൽ  വീട്ടമ്മമാരായിരിക്കും ഭക്ഷണം പാകം ചെയ്യുന്നത്. ഇതു വഴി കൂടുതൽ വീട്ടമ്മമാർക്കും തൊഴിൽ ലഭിക്കും.

ഇങ്ങനെ പാകം ചെയ്യുന്ന ഭക്ഷണം ഇലക്ട്രിക് സ്കൂട്ടറിൽ ഡെലിവറി ചെയ്യുന്നതിലൂടെ അന്തരീക്ഷ മലിനീകരണവും തടയാനാകും.ഏറ്റവും വൃത്തിയുള്ള അന്തരീക്ഷത്തിൽ കൃത്രിമ ചേരുവകളില്ലാതെ നാടൻ രുചിയിലും ഗുണമേന്മയിലുള്ള വിശിഷ്ട വിഭവങ്ങൾ ഉപഭോക്താവിന് തിരഞ്ഞെടുക്കാം.

      ആദ്യഘട്ടത്തിൽ കേരളത്തിൻ്റെ വ്യാപാര കേന്ദ്രവും ഐ .ടി . ഹബ്ബുമായ  കൊച്ചിയിലും സാംസ്കാരിക തലസ്ഥാനമായ തൃശൂരും  മാത്രമായിരിക്കും വിതരണം.  ഒരു വർഷത്തിനുള്ളിൽ തിരുവനന്തപുരം  നഗരത്തിലും പിന്നീട്  കേരളമാകെയും അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ മുഴുവൻ നഗരങ്ങളിലും മെസ്സ് വാല എത്തും.  അതേ സമയം തന്നെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും സൗജന്യ ഭക്ഷണം ലഭിക്കുന്ന മെസ്സ് വാല ബോക്സുകളും ഉണ്ടാകും. 

  മെസ്സ് വാല മൊബൈൽ ആപ്പ് ഒരു മാസത്തിനകം ട്രയൽ നടത്തി രണ്ട്  മാസത്തിനുള്ളിൽ സോഫ്റ്റ് ലോഞ്ചിംഗ് ഉണ്ടാകുമെന്നും  ഫൈസൽ പറഞ്ഞു. മൂന്ന് വർഷം കൊണ്ട് 100 കോടി മൂല്യമുള്ള  ബിസിനസ്സ്  ശൃംഖലയാക്കി വിപുലമാക്കുന്നതോടെ കൂടുതൽ നിക്ഷേപകർക്കും ഇതിൽ പങ്കാളികളാവാൻ അവസരമൊരുക്കുമെന്നും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്നും ഇവർ  കൂട്ടിച്ചേർത്തു.

വിശദവിവരങ്ങൾക്ക്..
www.messwaala.com
Contact no : +91 99466 60012

Advertisement