Home programes സംസ്ഥാന സർക്കാരിന്റേത് പുതിയ ഭവന നിർമാണ നയമെന്ന് മന്ത്രി കെ രാജൻ

സംസ്ഥാന സർക്കാരിന്റേത് പുതിയ ഭവന നിർമാണ നയമെന്ന് മന്ത്രി കെ രാജൻ

0
സംസ്ഥാന സർക്കാരിന്റേത് പുതിയ ഭവന നിർമാണ നയമെന്ന് മന്ത്രി കെ രാജൻ

സംസ്ഥാന സർക്കാരിന്റേത് പുതിയ ഭവന നിർമ്മാണ നയമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.

ചെലവുകുറഞ്ഞ കെട്ടിടനിർമ്മാണ സാങ്കേതികവിദ്യ പ്രചരിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന സർക്കാർ സ്ഥാപനമായ കേരള സംസ്ഥാന നിർമ്മിതികേന്ദ്രത്തിൻ്റെ (കെസിക്) ജനപ്രിയ പദ്ധതിയായ ‘കലവറ’യുടെയും പുതിയതായി നിർമ്മിച്ച റീജിയണൽ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

പരിമിതമായ നിരക്കിൽ നിരവധി നിർമ്മാണ സാമഗ്രികൾ ലഭ്യമാക്കുകയാണ് നിർമ്മിതി കേന്ദ്രങ്ങൾ വഴി സർക്കാർ ലക്ഷ്യം വെക്കുന്നത്. വിപ്ലവകരമായ ഈ മാറ്റത്തിന് നിർമ്മാണ സാമഗ്രികളുടെ വ്യാജ വിലക്കയറ്റത്തെയും അനധികൃത കച്ചവടങ്ങളെയും തടയാൻ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

1800 സ്ക്വയർ ഫീറ്റിൽ 55 ലക്ഷം രൂപ മുതൽമുടക്കിൽ തൃശ്ശൂർ അയ്യന്തോളിൽ പണികഴിപ്പിച്ച രണ്ടുനിലയുള്ള കലവറ, റീജണൽ ഓഫീസ് മന്ദിരത്തിൽ ഒരു സിമൻറ് ഗോഡൗൺ, ഒരു സ്റ്റീൽ ഗോഡൗൺ, ഓഫീസ് എന്നിവയാണ് പ്രവർത്തിക്കുക.

ഏതൊരു മനുഷ്യന്റെയും ചിരകാല സ്വപ്നമായ വീട് എന്ന ആഗ്രഹത്തെ പൂർത്തീകരിക്കുമ്പോൾ താങ്ങായി സംസ്ഥാന സർക്കാർ ഒപ്പമുണ്ടാകുമെന്ന് പി ബാലചന്ദ്രൻ എംഎൽഎ പറഞ്ഞു. തൃശ്ശൂരിന്റെ വികസന സ്വപ്നങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒരു വർഷമാണിതെന്നും പുത്തൂർ സുവോളജിക്കൽ പാർക്ക് അടക്കം നിരവധി വികസന മാതൃകകൾ ഈ വർഷം തൃശ്ശൂരിന്റെതായി ഉണ്ടാകുമെന്നും എംഎൽഎ പറഞ്ഞു.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കെയ്നിക്കിന്റെ 14 റീജിയണൽ ഓഫീസുകളും നിർമ്മാണ സാമഗ്രികളുടെ ന്യായവില വിപണന കേന്ദ്രങ്ങളായ 15 കലവറകളും നിലവിൽ പ്രവർത്തിച്ചുവരുന്നു. അതോടൊപ്പം 25 വർഷമായി തൃശൂർ ജില്ലയിൽ കെസ്റ്റികിന്റെ റീജിയണൽ ഓഫീസ് പ്രവർത്തിച്ചിരുന്നെങ്കിലും സ്വന്തമായ ഓഫീസ് മന്ദിരം ഇപ്പോഴാണ് പ്രവർത്തികമായത്.

അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ നടന്ന ചടങ്ങിൽ മേയർ എം കെ വർഗീസ്, കൗൺസിലർ സുനിതാ വിനു, സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ ഫെബി വർഗീസ്, സംസ്ഥാന നിർമ്മിതി കേന്ദ്രം സോണൽ കോഡിനേറ്റർ വീ കെ ലക്ഷ്മണൻ നായർ, ഫിനാൻസ് അഡ്വൈസർ അശോക് കുമാർ എസ്, ചീഫ് ടെക്നിക്കൽ ഓഫീസർ ആർ ജയൻ, റീജണൽ എൻജിനീയർ സതീദേവി എ എം എന്നിവർ പങ്കെടുത്തു.

നിർമ്മിതി കേന്ദ്രത്തിന്റെ ആദ്യ വിതരണം വെങ്കിടങ്ങ് സ്വദേശി അമ്പിളി ജയപ്രസാദിന് നൽകി മന്ത്രി കെ രാജൻ നിർവഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here