Home programes മാലിന്യസംസ്കരണത്തിന് കർമ്മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

മാലിന്യസംസ്കരണത്തിന് കർമ്മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

0
മാലിന്യസംസ്കരണത്തിന് കർമ്മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

മാലിന്യസംസ്കരണത്തിനായി മൂന്ന് ഘട്ടങ്ങളായുള്ള കർമ്മപദ്ധതിക്ക് രൂപംനൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നവീകരിച്ച കില ക്യാമ്പസിലെ സ്വരാജ് ഓഡിറ്റോറിയം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാംഘട്ടമായ അടിയന്തിര പ്രവർത്തനങ്ങളിൽ മാലിന്യസംസ്കരണ ബോധവൽക്കരണം, ഉറവിടമാലിന്യ സംസ്കരണം, ഹരിതകർമ്മസേന നൂറുശതമാനം കവറേജ് ഉറപ്പുവരുത്തൽ എന്നിവ നടത്തും. ഒന്നാംഘട്ടം ജൂൺ അഞ്ചിനും രണ്ടാംഘട്ട ഹ്രസ്വകാല പ്രവർത്തനങ്ങൾ ഡിസംബർ 31നും പുർത്തിയാക്കും. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ടം കൂടി പൂർത്തിയാകുന്നത്തോടെ സംസ്ഥാനത്തിന് മാലിന്യസംസ്‌കരണത്തിൽ സ്വയംപര്യാപ്തമാകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സേവനങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം പ്രാദേശിക സാമ്പത്തിക വികസന പ്രവർത്തനങ്ങളും നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന്റെ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ കേരളത്തിലെ തദേശസ്വയംഭരണ സ്ഥാപനങ്ങളെ ശക്തമാക്കുന്നതിൽ കിലയുടെ സംഭാവന വലുതാണ്. കിലയ്ക്ക് അന്തർദേശീയ നിലവാരത്തിൽ വളരാനായിട്ടുണ്ടെന്നും കാലാനുസൃതമായ നവീകരണ പ്രവർത്തങ്ങളുമായി സർക്കാർ മുമ്പോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ മുഖ്യാതിഥിയായി.

കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണഘടനയുടെ എഴുപത്തിമൂന്നാം ഭേദഗതിയുടെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ഡോ. മോഹനൻ ഗോപാൽ പ്രഭാഷണം നടത്തി. 2.9 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 11,800 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള സ്വരാജ് ഓഡിറ്റോറിയത്തിൽ 600 പേർക്ക് ഇരിക്കാം.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജെ ദേവസി (ബൈജു), കില അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ പി എൻ അമൃത, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ബിജു പി അലക്സ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here