
തൃശൂര്‍ പൂരത്തിനെ വരവേറ്റ് കോർപ്പറേഷൻ മ്മ്ടെ പൂരംആഘോഷിച്ചു. കൗണ്‍സിലര്‍മാരും ജീവനക്കാരും സംയുക്തമായി ചേര്‍ന്ന് വിളംബര ഘോഷയാത്ര നടത്തി. മേയര്‍ എം.കെ. വര്‍ഗ്ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗ സ്ഥര്‍ തുടങ്ങിയവര്‍ കോര്‍പ്പറേഷനില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര യില്‍ പങ്കെടുത്തു. തെക്കേ ഗോപുര നട ചുറ്റി രാജാവിന്‍റെ പ്രതിമ വലം വെച്ച് കോര്‍പ്പറേഷന്‍ ഓഫീസില്‍ ഘോഷയാത്ര അവസാനിച്ചു. പിന്നീട് നടന്ന സാംസ്കാരിക സായാഹ്നത്തില്‍ കൗണ്‍സിലര്‍മാരുടെയും ജീവനക്കാരുടേയും കലാപരിപാടികള്‍ക്ക് തിരിതെളിഞ്ഞു. തൃശൂര്‍ പൂരത്തോട നുബന്ധിച്ച് എല്ലാ കൗണ്‍സിലര്‍മാരും ജീവനക്കാരും പൂരം ദിവസങ്ങളില്‍ കര്‍മ്മനിരതരായിരിക്കുന്നതുകൊണ്ട് പൂരം ആഘോഷിക്കാന്‍ സാധിക്കാറില്ല. അവര്‍ക്കു വേണ്ടിയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ മ്മടെ പൂരം എന്ന പേരില്‍ പൂരത്തിനുമുമ്പ് ഇത്തരത്തില്‍ ഒരു ആഘോഷം സംഘടിപ്പിക്കുന്നത്.