
തൃശൂർ ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ മോഡൽ ബോയ്സ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ തൃശൂർ (എംബോസാറ്റ്) പതിനൊന്നാം വാർഷികം ‘മോഡൽ പൂരം’ ആഘോഷിച്ചു. വിദ്യഭ്യാസ വിചക്ഷണൻ പി.ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറും പൂർവ വിദ്യാർഥിയുമായ പി.പി രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. വാർഷിക സുവനീർ ചിത്രൻ നമ്പൂതിരിപ്പാട് പി.പി രവീന്ദ്രന് നൽകി പ്രകാശനം ചെയ്തു. ജില്ലയിലെ പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച അധ്യാപകർക്കുള്ള അവാർഡ് വിതരണവും ചിത്രൻനമ്പൂതിരിപ്പാട് നിർവഹിച്ചു. പ്രസിഡൻറ് എം സലിം അധ്യക്ഷത വഹിച്ചു. അഡ്വ ഷോബി ടി വർഗീസ്, എ.എസ് കൊച്ചനിയൻ, നന്ദകുമാർ ആലത്ത്, റോഷൻ യു ആട്ടോക്കാരൻ, ജോഷി സി ജോർജ്, ബൈജു വർഗീസ്, കല്യാണ കൃഷ്ണൻ, പ്രധാന അധ്യാപിക ഡോക്ടർ കെ കെ പി സംഗീത, വിജയലക്ഷ്മി, പ്രഫ. ടി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.