നടൻ മോഹൻലാലിൻ്റെ ഗുരുവായൂർ ക്ഷേത്ര ദർശനം വിവാദത്തിൽ: ചട്ടം പാലിക്കാതിരുന്നതിന് സുരക്ഷാ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്; പ്രതിഷേധവുമായി ഫാൻസ്‌ അസോസിയേഷൻ

453

പ്രമുഖ വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹ ദിവസം ക്ഷേത്ര ദർശനത്തിന് എത്തിയ മോഹൻലാലിൻ്റെ കാറിന് ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി കാർക്ക് അഡ്മിനിസ്ട്രേറ്റർകാരണം കാണിക്കൽ നോട്ടീസ് നൽകി

മോഹൻലാലും രവി പിള്ളയും കൂടിയാണ് കാറിൽ എത്തിയത്. വടക്കേനടയിലെ ഗേറ്റാണ് സെക്യൂരിറ്റിക്കാർ തുറന്നു കൊടുത്തത്.
ദേവസ്വം ഭരണസമിതി അംഗങ്ങളായ അജിത്ത് ഷാജി എന്നിവർ ഭഗവതി ക്ഷേത്രത്തിന് സമീപം ഇവരെ സ്വീകരിക്കാൻ നിന്നിരുന്നു.
ഭരണ സമിതി അംഗവും ക്ഷേത്രം ഊരാളനുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കാറുമായി വരുകയും ചെയ്തു.

ഭരണ സമിതി അംഗങ്ങളുടെ അറിവോടെ വന്നയാളും നടനും ജനപ്രിയനുമായ മോഹൻലാലും സർക്കാരിന്റെയും സി.പി.എം നേതാക്കളുമായും ഏറെ അടുപ്പമുള്ള വ്യവസായിയുമായ രവി പിള്ളയും വരുമ്പോൾ തങ്ങൾ എന്താണ് തങ്ങൾ ചെയ്യുക എന്നാണ് സെക്യൂരിറ്റിക്കാർ ചോദിക്കുന്നത്
അഡ്മിനിസ്ട്രേറ്റർ നോട്ടീസ് നൽകിയത് ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസിൻ്റെ നിർദ്ദേശപ്രകാരമാണ് എന്നാണ് പറയുന്നത്. അതേ സമയം ഭരണ സമിതി അംഗങ്ങൾ തമ്മിലുള്ള ഭിന്നതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. നടപടിക്കെതിരെ മോഹൻലാൽ ഫാൻസ്‌ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.