മുംദാസ് സാഹബിന്റെ ‘എന്റെ സുന്ദരികൾ’ പ്രകാശനം ചെ്യതു

39

തൃശൂരിൽ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകയും സൊലസ് സ്ഥാപകയുമായ ഷീബ അമീർ പ്രകാശനം നിർവഹിച്ചു

Advertisement

യുവ എഴുത്തുകാരി മുംദാസ് സാഹബിന്റെ ‘ എന്റെ സുന്ദരികൾ’ എന്ന ജീവിതാനുഭവങ്ങൾ
പ്രകാശനം സാമൂഹ്യ പ്രവർത്തകയും സൊലസ് സ്ഥാപകയുമായ ഷീബ അമീർ നിർവഹിച്ചു. തൃശൂരിൽ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യ അക്കാദമി പബ്ളിക്കേഷൻ ഓഫീസർ ഇ.ഡി ഡേവീസ് അധ്യക്ഷത വഹിച്ചു. കുട്ടനെല്ലൂർ ഗവ.കോളേജ് റിട്ട.അധ്യാപിക സൽമ സത്താർ പുസ്തകം സ്വീകരിച്ചു. കാലടി സംസ്കൃത സർവകലാശാല ഗവേഷക വിദ്യാർഥി പഞ്ചമി മീര പുസ്തക പരിചയം നിർവഹിച്ചു. എഴുത്തുകാരൻ അശോക് കുമാർ, റിട്ട.അധ്യാപിക സുജാത ഹരിനാരായണൻ, ഗയ പുത്തകച്ചാല പ്രസാധകൻ സുഷിത്ത് ശിവദേവൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരി മുംദാസ് സാഹബ് മറുപടി പറഞ്ഞു.

Advertisement