വേലൂർ കുറുമാലിൽ മരം മുറി തൊഴിലാളിയുടെ ദുരൂഹ മരണം കൊലപാതകമെന്ന് കണ്ടെത്തൽ; പ്രതിയെ കുറിച്ച് സൂചനകളായി

25

വേലൂർ കുറുമാലിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

കുറുമാൽ മിച്ചഭൂമിയിൽ കുരിശുങ്കൽ ഡെന്നിയുടെ മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് അഴുകിയ നിലയിൽ കണ്ടത്. കഴുത്ത് ഞെരിച്ചും വടി കൊണ്ട് അടിച്ചുമാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. മൃതദ്ദേഹത്തിന്റെ മുഖത്തെ എല്ലുകൾ പൊട്ടിയിട്ടുണ്ട്. സമീപത്തു നിന്നും കണ്ടെത്തിയ വടി കൊണ്ടുള്ള അടിയേറ്റാണ് എല്ലുകൾ പൊട്ടിയിട്ടുള്ളത്. മരംമുറി തൊഴിലാളിയായിരുന്ന ഡെന്നിയുടെ സഹായിയായിരുന്ന ഇതര സംസംസ്ഥാന തൊഴിലാളിയെയാണ് സംശയിക്കുന്നത്.