കുന്നംകുളത്ത് നിന്നും പിടിയിലായ ലഹരി വിൽപ്പന സംഘം ചാവക്കാട് ഗുരുവായൂർ മേഖലയിലെ ഡീലർമാർ; ഇരകളിൽ കുട്ടികൾ അടക്കമുള്ളവർ, കൂടുതൽ പേരെ കുറിച്ച് സൂചന

20

കുന്നംകുളം പഴുന്നാനയില്‍  ലഹരി മാരക ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിലായി. കാട്ടുർ സ്വദേശി മുഹസിൻ(29), ചാവക്കാട് സ്വദേശി അൻഷാസ് (41)എന്നിവരാണ് പിടിയിലായത് ഇവരിൽ നിന്നും 18 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കുന്നംകുളം, ചാവക്കാട് മേഖലയിലെ ലഹരി വിൽപ്പനക്കാരാണ് ഇരുവരും. ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഏറെ നാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ബാംഗ്ലൂരിൽ നിന്നും ലഹരി വാങ്ങി ഇവിടെയെത്തിച്ച് കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ മേഖലയിൽ വിൽപ്പന നടത്തുകയാണ്. വിദ്യാർഥികൾ അടക്കമുള്ളവർ ഇവരുടെ ഇരകൾ. നേരത്തെ പിടിയിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരിലേക്കെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് സൂചന. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Advertisement
Advertisement