നെന്മണിക്കര പഞ്ചായത്തില്‍ ജനകീയാസൂത്രണ രജതജൂബിലി ആഘോഷം

7

നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കര്‍ഷകരെ ആദരിക്കലും വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും കെ.കെ രാമചന്ദ്രന്‍ എം.എൽ.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്നാണ് കര്‍ഷകരെ ആദരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷത വഹിച്ചു. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 29 വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. 6 കര്‍ഷകരെയും ചടങ്ങില്‍ ആദരിച്ചു. കര്‍ഷകര്‍ക്ക് തലോര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഉപഹാരവും പഞ്ചായത്തിന്റെ മെമന്റോയും നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ടി വിജയലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ഷാജു, കൃഷി ഓഫീസര്‍ കവിത, പഞ്ചായത്ത് സെക്രട്ടറി രാജന്‍ മാസ്റ്റര്‍, മുന്‍ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.