പാറമേക്കാവ് ഭാഗവതിക്ക് പുതിയ പഴുക്കാ മണ്ഡപം

29

പാറമേക്കാവ് ഭഗവതിക്ക്‌ പുതിയ പഴുക്കാമണ്ഡപം ഒരുങ്ങി. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എഴുന്നള്ളിച്ചുവയ്ക്കുന്നതിനുവേണ്ടിയാണ് പുതിയ പഴുക്കാമണ്ഡപം ഒരുക്കിയത്.

പൂർണമായും തേക്കുമരത്തിലാണ് മണ്ഡപം നിർമിച്ചിരിക്കുന്നത്. വ്യാളീരൂപങ്ങൾ, മുഖപ്പുകൾ, തൂണുകൾ എന്നിവ അലങ്കാരമായി കൊടുത്തിട്ടുണ്ട്. ശില്പി നന്ദൻ എളവള്ളിയാണ് പഴുക്കാമണ്ഡപം നിർമിച്ചത്.