മുള്ളൂര്‍ക്കര- നസ്രത്ത് സെന്‍റര്‍ – മഹാജുബിലി ബി.എഡ് കോളേജ് റോഡ്‌ പുനർനിർമ്മാണം ആരംഭിച്ചു

57

മുള്ളൂര്‍ക്കര- നസ്രത്ത് സെന്‍റര്‍ – മഹാജുബിലി ബി.എഡ് കോളേജ് റോഡ്‌ പുനർ നിർമ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം യു.ആര്‍.പ്രദീപ്‌ എം.എല്‍.എ. നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ്‌ പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് പ്രവർത്തി ചെയ്യുന്നത്. ഇതിനായി 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗത്തിനാണ് ചുമതല.
യോഗത്തില്‍ മുള്ളൂര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എം..എച്ച് അബ്ദുള്‍സലാം അദ്ധ്യക്ഷത വഹിച്ചു. പൊതു പ്രവര്‍ത്തകനായ അജില്‍ ജോസ്, ആശംസ അര്‍പ്പിച്ചു സംസാരിച്ചു പഞ്ചായത്ത് സെക്രട്ടറി കെ.എ. അന്‍സാര്‍അഹമ്മദ്‌ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ്‌ മെമ്പര്‍ എന്‍.ജി. പ്രഭാകരന്‍ സ്വാഗതവും, ശരത്ത് നന്ദിയും പറഞ്ഞു.

Advertisement
Advertisement