പഴയന്നൂരിൻ്റെ പപ്പൻ വിടവാങ്ങി; മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പത്മകുമാർ അന്തരിച്ചു

3107

മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റും സി.പി.എം നേതാവുമായ എം.പത്മകുമാർ (46) എന്ന പപ്പൻ അന്തരിച്ചു. പഴയന്നൂർ കൈതക്കോട് മാങ്ങോട്ട് പരേതരായ ഋഷികേശൻ നായരുടേയും ശാരദാമ്മയുടേയും മകനാണ്. തിങ്കളാഴ്ച ഉച്ചക്ക് 1.5 ന് തൃശൂർ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ശാരീരിക അവശതകളെ തുടർന്ന് ചികിത്സയിലായിരുന്നു. ഏറെ ജനകീയനായിരുന്ന ഇദ്ദേഹത്തിൻ്റെ അകാല നിര്യാണം പഴയന്നൂരിൻ്റെ തീരാനഷ്ടമാണ്.