തിരുവില്വാമലയിൽവെച്ച് ബൈക്കിടിച്ച് ചികിത്സയിലായിരുന്ന പഴയന്നൂർ സ്വദേശിനി വയോധിക മരിച്ചു.

553

ചീരക്കുഴി പരേതനായ കാഞ്ഞൂർ മാധവനെഴുത്തച്ഛൻ്റെ ഭാര്യ ജാനകി (79) ആണ് മരിച്ചത്.
തിങ്കളാഴ്ച തിരുവില്വാമല ടൗണിൽ ബസ് കാത്തു നിൽക്കുന്നതിനിടയിൽ ബൈക്ക് നിയന്ത്രണംതെറ്റി വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനേ തുടർന്ന് മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ മരിച്ചു.

മക്കൾ: രുഗ്മിണി ദേവി, മുരളികൃഷ്ണൻ, രാമകൃഷ്ണൻ (ബേബി), വിമല, മണികണ്ഠൻ.

മരുമക്കൾ: ഗോപിനാഥൻ, ഷൈലജ, പ്രീതി, കൃഷ്ണദാസ്, ചന്ദ്രിക.

സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.