തെരഞ്ഞെടുപ്പിൽ ചേലക്കര നിയോജക മണ്ഡലത്തിൽ വിജയിച്ച ബി.ജെ.പി അംഗങ്ങൾക്ക് സ്വീകരണം നൽകി

18


ചേലക്കര നിയോജക മണ്ഡലത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പി. അംഗങ്ങളെ അനുമോദിച്ചു. ചടങ്ങിൽ ബി.ജെ.പി ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് പി ആർ രാജ് കുമാർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി കെ മണി ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മാരായ പി.എസ് കണ്ണൻ, ടി.സി പ്രകാശൻ, മണ്ഡലം ട്രഷറർ കെ കൃഷ്ണദാസ്, മണ്ഡലം വൈസ് പ്രസിഡന്റ് ശശി വെന്നൂർ, എസ്.സി മോർച്ച ജില്ലാ അധ്യക്ഷൻ വി.സി ഷാജി, പ്രഭാകരൻ മഞ്ചാടി, പി.ആർ മോഹനൻ, മോഹനൻ വരവൂർ, എം.എ രാജു, ചന്ദ്ര ബോസ്, ആലീസ് പൗലോസ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.