കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചേലക്കര സ്വദേശിയായ യുവാവിനെ പഴയന്നൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു; പോലീസിൻ്റെ ഓപ്പറേഷൻ ‘പി ഹണ്ട്’ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്

2255

ചേലക്കര മേപ്പാടം പാറക്കൽ പീടികയിൽ ആഷിക്ക് (30) എന്നയാളെയാണ് പഴയന്നൂരിലെ ബന്ധുവീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിലും വെബ് സൈറ്റുകളിലും പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് റിമാൻറ് ചെയ്തു. ചേലക്കര സി.ഐ. ബാലകൃഷ്ണൻ, പഴയന്നൂർ സി.ഐ.നിസാമുദ്ദീൻ, എസ്.ഐ.ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.