ന്യൂ ഇയർ ആഘോഷം കൊഴുപ്പിക്കാൻ മായന്നൂരിൽ വീട്ട് വളപ്പിൽ യുവാവിൻ്റെ ചാരായം വാറ്റ്; 25 ലിറ്റർ വാറ്റുചാരായവും 30 ലിറ്റർ വാഷും എക്സൈസ് പിടികൂടി

230

മായന്നൂർ ഉള്ളാട്ടുകുളം ആംഗ്ലൂർ വീട്ടിൽ നിഖിൽ (26) എന്നയാളുടെ പുരയിടത്തിൽ നിന്നും 25 ലിറ്റർ വാറ്റു ചാരായവും 30 ലിറ്റർ വാഷും കണ്ടെടുത്തു. ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ വ്യാജമദ്യമാണ് പഴയന്നൂർ റേഞ്ച് ഇൻസ്പെക്ടർ ഹരികുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. അബ്കാരി ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പ്രതി നിഖിൽ രക്ഷപ്പെട്ടു.

പരിശോധനയിൽ പ്രിവൻറീവ് ഓഫീസർ കെ ഹബീബ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ വിനോദ്, എം എസ് സുധീർകുമാർ, എം.എസ് ജിദേഷ്കുമാർ, എ ഡി പ്രവീൺ, കെ എ അജയ്, എക്സൈസ് ഡ്രൈവർ എ.വി. അബൂബക്കർ എന്നിവർ പങ്കെടുത്തു.