പഴയന്നൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ ധർണ നടത്തി

59

സംയുക്ത ട്രേഡ് യൂണിയൻ ചേലക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ, ജനദ്രോഹ നയങ്ങൾക്കെതിരെ പഴയന്നൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകളുടെ പകർപ്പുകൾ കത്തിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധദിനം ആചരിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഹരിദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. എ.ഐ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗം പി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ്. ജില്ലാ സെക്രട്ടറി വി. രാഹുൽ, സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.മുരളീധരൻ, ഇ.എൻ വാസുദേവൻ, കെ.എ. ഔസേപ്പ്, അഗസ്റ്റിൻ മാളിയേക്കൽ, എൻ.ഇ. പരമേശ്വരൻ പി.എസ്.സുകുമാരൻ, എ.ബി. നൗഷാദ് എന്നിവർ പ്രസംഗിച്ചു.