വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും മാതൃക പദ്ധതികളെന്ന് പ്രസിഡൻ്റ്; പഴയന്നൂരിൽ പ്രത്യേക ഗ്രാമ സഭായോഗങ്ങൾ നടന്നു

44

പഴയന്നൂർ പഞ്ചായത്തിൽ പതിമൂന്നാം പഞ്ചവത്സന പദ്ധതിയോട് അനുബന്ധിച്ച് 2021-22 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പ്രത്യേക ഗ്രാമ സഭായോഗങ്ങൾ ചേർന്നു. ഭിന്നശേഷിക്കാർക്കും, വയോജനങ്ങൾക്കുമുള്ള പ്രത്യേക ഗ്രാമ സഭകളാണ് നടന്നത്. യോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡണ്ട് പി കെ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് രമ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ കെ ലത, എ.സൌഭാഗ്യവതി, കെ എ ഹംസ, അംഗങ്ങളായ എൻ.യശോദ, യു.അബ്ദുള്ള, ജയപ്രകാശൻ, വി.ബേബി, നീതു, പ്രേമ, ഷക്കീർ, രാധിക, പ്രദീപ്, കൃഷ്ണൻകുട്ടി, സുജ, രാധ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ. ശ്യാംകുമാരൻ, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീജ, പ്ലാൻ ക്ലർക്ക് വിജീഷ്, അംഗൻവാടി ജിവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ സഭ നിർദ്ദേശ പ്രകാരം 2021-22 വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്കും, വയോജനങ്ങൾക്കും മാതൃകാ പദ്ധതികൾ രൂപീകരിക്കുമെന്ന് പ്രസിഡണ്ട് പി കെ മുരളീധരൻ പറഞ്ഞു.