പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ച് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾ കാര്യക്ഷമമാക്കുമെന്ന് പ്രസിഡൻ്റ്; വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

40

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2021-22 വാർഷിക പദ്ധതി രൂപീകരണത്തിൽ ജനങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച് ജനകീയ പദ്ധതികൾക്ക് രൂപം നൽകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അഷറഫ് അറിയിച്ചു. ജില്ലാ പഞ്ചായത്തംഗം ദീപ എസ് നായർ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ ആസൂത്രണ സമിതി രൂപീകരിക്കുകയും വിവിധ സ്റ്റേക്ക് ഹോൾഡേഴ്സ് യോഗങ്ങൾ വിളിച്ചു കൂട്ടുകയും ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.ശ്രീജയൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.പ്രശാന്തി, സ്ഥിരം സമിതി അംഗങ്ങളായ അരുൺ കാളിയത്ത്, എം.വി.സുചിത്ര, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നൗഫൽ, കെ.പ്രേമദാസ്, പി.എം അനീഷ്, ബ്ലോക്ക് സെക്രട്ടറി എ.ഗണേഷ്, കില ഫാക്കൽറ്റി എൻ.കുമാരൻ എന്നിവർ പ്രസംഗിച്ചു.