പഴയന്നൂർ ടൗണിൽ കാമറ സ്ഥാപിച്ചിട്ടും കള്ളന്മാർ വിലസുന്നു; അമ്പലനടയിലെ സൂപ്പർ മാർക്കറ്റിൽ പൂട്ട് തകർത്ത് മോഷണം

694

പഴയന്നൂർ അമ്പലനടയിലെ അന്നപൂർണ്വേശ്വരി സൂപ്പർ മാർക്കറ്റിൻ്റെ പുറകിലെ ഷട്ടറിൻ്റെ പുട്ട് തകർത്താണ് മോഷണം. കാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 17500 രൂപ നഷ്ടപ്പെട്ടു. കടയിലെ കാമറ രാത്രി ഒന്നര മുതൽ ഓഫാക്കിയ നിലയിലാണ്. സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ ജോലിക്കാർ വന്ന് കട തുറന്നപ്പോഴാണ് പണം നഷ്ടമായത് മനസിലായത്. പിന്നീട് പരിശോധിച്ചപ്പോഴാണ് പുറകിലെ ഷട്ടറിൻ്റെ പുട്ട് അറുത്ത് മുറിച്ച നിലയിൽ കണ്ടത്. മോഷണത്തിന് ശേഷം ഷട്ടർ പൂർവസ്ഥിതിയിൽ അടച്ച് പുട്ട് കൊളുത്തിയിട്ട നിലയിലാണ് കണ്ടത്. കഴിഞ്ഞ ദിവസം കൊണ്ടാഴി പാറമേൽപ്പടി സെൻ്ററിൽ സ്ഥാപിച്ചിരുന്ന ക്ഷേത്ര ഭണ്ഡാരങ്ങൾ പൂട്ട് തകർത്ത് മോഷണം നടന്നിരുന്നു.