കുമ്പളക്കോട് അരയേക്കറോളം വയൽ നികത്തി നിർമ്മാണം; നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നോക്കുകുത്തി

289

പഴയന്നൂർ പഞ്ചായത്തിലെ കുമ്പളക്കോട് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കാറ്റിൽപ്പറത്തി അരയേക്കറോളം വയലിൽ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു. പാടത്തിന് ചുറ്റും കരിങ്കല്ലും കോൺക്രീറ്റും ഉപയോഗിച്ച് കെട്ടിക്കഴിഞ്ഞു. സാധാരണക്കാർ 5 സെൻ്റിൽ വീട് വെക്കുന്നതിന് അനുമതിക്ക് ചെന്നാൽ നിയമത്തിൻ്റെ വാളെടുക്കുന്നവർ ചിലർക്ക് മാത്രം വയൽ നികത്തുന്നതിനും നിർമ്മാണം നടത്തുന്നതിനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരു മെയ്യായി കുടപിടിക്കും. സാധാരണക്കാർക്ക് ഈ മായാജാലം മനസിലാകാത്തതിനാൽ വീടെന്ന സ്വപ്നം പലരും ഉപേക്ഷിച്ചു.