എക്സൈസ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതിനിടയിൽ എളനാട് തിരുമണി ഭാഗത്ത് ബൈക്കിൽ 50 ഗ്രാം കഞ്ചാവുമായി വന്ന രണ്ടു യുവാക്കളെ പിടികൂടി. പങ്ങാരപ്പിള്ളി, കളപ്പാറ മുടിപറമ്പിൽ വീട്ടിൽ ആഷിക് (20), ആലത്തൂർ പുതുക്കോട് കണ്ണമ്പ്ര റിക്കാണ്ടി പറയൻപെറ്റ വീട്ടിൽ ജിതിൻ (20) എന്നിവരാണ് പിടിയിലായത്. തിരുമണി, കളപ്പാറ ഭാഗങ്ങളിൽ വ്യാപകമായ കഞ്ചാവ് വിൽപ്പനയുള്ളതായി നിരന്തര പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിടെയാണ് പ്രദേശത്തെ യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന പ്രതികളെ പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ സി. എച്ച് ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതേഷ് കുമാർ, ഗണേശൻ പിള്ള, തൗഫീക്ക്, അബൂബക്കർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.