പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണം; ജനപ്രതിനിധികളെ ഉൾപ്പെടുത്തി ബ്ലോക്ക് തല ഗ്രാമസഭ ചേർന്നു

49

പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണം 2021-22 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ 6 ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ബ്ലോക്ക് തല ഗ്രാമസഭ നടന്നു. യോഗത്തിൽ ജനപ്രതിനിധികൾ ബ്ലോക്ക് പരിധിയിലെ വികസന നിർദ്ദേശങ്ങൾ ഉന്നയിച്ചു. ചേലക്കര ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം മായ ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി. പ്രശാന്തി സ്വാഗതമാശംസിച്ചു. വള്ളത്തോൾ നഗർ ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം സാബിറ മുഖ്യാതിഥിയായി. ചേലക്കര പഞ്ചായത്ത് പ്രസിഡണ്ട് പത്മജ, കൊണ്ടാഴി പ്രസിഡണ്ട് കെ. ശശിധരൻ, തിരുവില്വാമല പഞ്ചായത്ത് പ്രസിഡണ്ട് സ്മിത സുകുമാരൻ, ബ്ലോക്കിൻ്റെ സ്ഥിരം സമിതി അംഗങ്ങളായ സുചിത്ര എം.വി, അരുൺ കുമാർ കെ, കെ.പി ശ്രീജയൻ, സെക്രട്ടറി എ.ഗണേഷ് എന്നിവർ പ്രസംഗിച്ചു.