ധാർഷ്ട്യത്തിന് മൂക്കുകയർ; പഴയന്നൂരിൽ തന്നിഷ്ടപ്രകാരം പെൻഷൻ വിതരണം നടത്തിയ സഹകരണ ബാങ്ക് ജീവനക്കാരനെ തത്സ്ഥാനത്തു നിന്ന് നീക്കി

1475

പഴയന്നൂർ കല്ലംപറമ്പ് പഴയിടത്ത് ചന്ദ്രശേഖരനെയാണ് (44) കാർഷിക സഹകരണ ബാങ്ക് പെൻഷൻ വിതരണം ചെയ്യുന്നതിൽനിന്ന് നീക്കിയത്. തിങ്കളാഴ്ച ഇയാളിൽ നിന്ന് രേഖകളും ബാക്കി തുകയും തിരികെ വാങ്ങി വിശദീകരണം ചോദിച്ച് നോട്ടീസ് നൽകിയതായി സെക്രട്ടറി ശ്രീധരൻ അറിയിച്ചു.

റൗണ്ട്സ് ടൈം വാർത്തയെ തുടർന്നാണ് നടപടി. ഗുണഭോക്താക്കളോട് ധിക്കാരത്തോടെ മാന്യമല്ലാത്ത ഭാഷയിലാണ് ഇയാൾ സംസാരിച്ചിരുന്നത്. വീട്ടിലെത്തിച്ച് നൽകേണ്ട സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ഇയാളുടെ വീട്ടിൽ ചെന്നോ അല്ലെങ്കിൽ ഇയാൾ വിളിക്കുന്നിടത്തോ ചെന്ന് വാങ്ങേണ്ട ഗതികേടിലായിരുന്നു ഗുണഭോക്താക്കൾ.