സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കിള്ളിമംഗലം ഗ്രാമീണ വായനശാല നടപ്പാക്കിയ കൃഷിയിടത്തിൽ കൊയ്ത്തുത്സവം

16

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കിള്ളി മംഗലം ഗ്രാമീണ വായനശാല ആരംഭിച്ച നെൽകൃഷിയുടെ വിളവെടുപ്പ് “കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം എം എൽ എ. യു. ആർ. പ്രദീപ് നിർവഹിച്ചു. പാഞ്ഞാൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. തങ്കമ്മ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ നിർമ്മല രവികുമാർ, പഞ്ചായത്ത്‌ അംഗം രാമദാസ് കാറാത്ത്, പാടശേഖര സമിതി സെക്രട്ടറി വീരാൻകുട്ടി, വായനശാല പ്രസിഡന്റ്‌ കുഞ്ചു വാസുദേവൻ നമ്പൂതിരിപ്പാട്, കെ.എ.നന്ദഗോപാലൻ എന്നിവർ പങ്കെടുത്തു.