മാതൃ സൗഹൃദമീ ബ്ലോക്ക് പഞ്ചായത്ത്; തിരുവില്വാമല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മുലയൂട്ടൽ കേന്ദ്രം

16

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ മാതൃ സൗഹൃദ സംരംഭത്തിൻ്റെ ഭാഗമായി തിരുവില്വാമല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പണി കഴിപ്പിച്ച മുലയൂട്ടൽ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം എം.എൽ.എ. യു. ആർ. പ്രദീപ് നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.എം അഷറഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവില്വാമല പഞ്ചായത്ത് പ്രസിഡണ്ട് സ്മിത സുകുമാരൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പ്രശാന്തി പി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശ്രീജയൻ, ബ്ലോക്ക് അംഗങ്ങളായ ആശാദേവി, സിന്ധു എസ്, ശിശു വികസന ഓഫീസർ സരസ്വതി, ബ്ലോക്ക് സെക്രട്ടറി ഗണേഷ്. എ എന്നിവർ പങ്കെടുത്തു.