സൗരോർജ്ജ സാധ്യതകളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം എം മണി; പഴയന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു

54

ഊർജ രംഗത്ത് സൗരോർജ്ജത്തിന്റെ സാധ്യതകളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. പഴയന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൽക്കരിയും, ഡീസലും ഉപയോഗിച്ചുള്ള വൈദ്യതി ഉല്പാദനം ചിലവേറിയതിനാൽ സൗരോർജമാണ് ഭാവിയിൽ ലക്‌ഷ്യം. ഇടുക്കിയിൽ രണ്ടാം നിലയത്തിന്റെ സാദ്ധ്യതകൾ പരിശോധിക്കുന്നതായും മന്ത്രി പറഞ്ഞു. വാചകമടിക്കുന്ന ഭരണാധികാരികൾ നമ്മുടെ രാജ്യത്തുണ്ട് പക്ഷെ കേരളം നടപ്പിലാക്കി കാണിച്ചു. സമ്പൂർണ വൈദുതീകരണം മറ്റു സംസ്ഥാനങ്ങളിൽ സ്വപ്നം കാണാൻപോലും പറ്റില്ല  എന്നും മന്ത്രി പറഞ്ഞു.
എം എൽ എ യു ആർ പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷറഫ്, പഴയന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് പി കെ മുരളീധരൻ, കൊണ്ടാഴി പഞ്ചായത്ത് പ്രസിഡണ്ട് കെ ശശിധരൻ, ജില്ലാ പഞ്ചായത്തംഗം ദീപ എസ് നായർ, ഡയറക്ടർ പി കുമാരൻ, ചീഫ് എഞ്ചിനീയർ ജെയിംസ് എം ഡേവിഡ് എന്നിവർ പ്രസംഗിച്ചു.