സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകർന്ന് ആക്ഷൻ കൗൺസിലിൻ്റേയും സമരസമിതിയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട ജാഥ സമാപിച്ചു

6

ഇടത് സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തു പകരുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട ജാഥയുടെ ചേലക്കരയിലെ സമാപന സമ്മേളനം ഡി.വൈ.എഫ്. ബ്ലോക്ക് സെക്രട്ടറി ഗിരി ലാൽ നിർവ്വഹിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയംഗം ടി.വി.ഗോപകുമാർ അധ്യക്ഷത വഹിച്ചു.

എ.ഐ.ടി.യു.സി. മണ്ഡലം ജോയിന്റ് സെക്രട്ടറി പി.എസ് ശ്രീദാസ്, എൻ.ജി.ഒ.യു. ജില്ലാ കൗൺസിൽ അംഗം നരേന്ദ്രൻ, ജാഥാ ക്യാപ്റ്റൻ പി.എസ്. രഘുനാഥ് എന്നിവർ പ്രസംഗിച്ചു.