ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നടത്തുന്ന ഓൺലൈൻ ശാസ്ത്ര കലാമേള പ്രാരംഭ് 2021 ചലച്ചിത്ര പിന്നണി ഗായകൻ പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
200 ലധികം വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഇരുപത് മത്സര ഇനങ്ങളിലെ വിജയികൾക്ക് 5 ലക്ഷം രൂപ സമ്മാനതുക പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈനില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ ഡോ.പി. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. നെഹ്റു ഗ്രൂപ്പ് സി.ഇ.ഒ ഡോ. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. നെഹ്റു ഗ്രൂപ്പ് അക്കാദമിക്ക് അഡ്വൈസര്‍ ഡോ.രാധാകൃഷ്ണൻ,
പാമ്പാടി നെഹ്റു കോളേജ് പ്രിൻസിപ്പാൾ ഡോ.അംബികാദേവി അമ്മ ടി, ലക്കിടി ജവഹർ ലാൽ കോളേജ് പ്രിൻസിപ്പാൾ ഡോ.വി.പി.സുകുമാരൻ നായർ, നെഹ്റു ഫാർമസി കോളേജ് പ്രിൻസിപ്പാൾ ഡോ. പ്രഭു, നെഹ്റു ലോ കോളേജ് പ്രിൻസിപ്പാൾ ഡോ.സി. തിലകാനന്ദൻ , ജവഹർലാൽ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ട്രെയിനിംഗ് മാനേജർ കെ.പ്രഭാകരൻ, നെഹ്റു ആർക്കിടെക്ടർ കോളേജ് പ്രിൻസിപ്പാൾ എ.ആര് തിരുമേനി മാധവൻ നെഹ്റു സ്കൂൾ ഓഫ് മാനേജ്മെന്റ് ഡയറക്ടർ ഡോ.ഷീല ശ്രീവാസ്തവ എന്നിവർ പ്രസംഗിച്ചു. മേള ഫെബ്രുവരി 13 ന് സമാപിക്കും.