കേരളത്തിൻ്റെ ഭാവി വികസനത്തിന് യുവജന ശബ്ദം; പഴയന്നൂരിൽ സ്പീക്കിംഗ് യങ് പരിപാടി സംഘടിപ്പിച്ചു

76

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ ഭാവി വികസനത്തിന് യുവതയുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമാഹരിക്കുന്നതിനായി സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഒരേ സമയം സ്പീക്ക് യങ് പരിപാടി സംഘടിപ്പിച്ചു. ചേലക്കര മണ്ഡലത്തിലെ പരിപാടി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഓൺലെെനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. യുവജന കാര്യ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ അദ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ മേഖലകളിലെ യുവതി യുവാക്കൾ നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷ്റഫ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അരുൺ കാളിയത്ത്, ചേലക്കര പഞ്ചായത്ത് വെെസ് പ്രസിഡന്റ് ആർ.ബി.ഷെലീൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എം. അനീഷ്, ഷിജിത അനീഷ്, യൂത്ത് കോ-ഓർഡിനേറ്റർമാരായ പി.ആർ.കൃഷ്ണകുമാർ, എ.ബി.നൗഫൽ, അനീഷ് വരവൂർ എന്നിവർ പ്രസംഗിച്ചു.