യൂത്ത് കോൺഗ്രസ്സ് പഴയന്നൂരിൽ കൃപേഷ്, ശരത്ത് ലാൽ, ഷുഹൈബ് അനുസ്മരണ സമ്മേളനം നടത്തി

8

പഴയന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷികളായ കൃപേഷ്, ശരത്ത് ലാൽ, ഷുഹൈബ് അനുസ്മരണ സമ്മേളനം കെ എസ് യു സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.വി.പി.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് യു. അബ്ദുള്ള അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.മുരളീധരൻ, വൈസ് പ്രസിഡൻ്റ് രമ്യ വിനീത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ സൂര്യൻ, സി.പി. ഷനോജ്, വിനോദ് എം.ആർ, പി.പത്മകുമാർ, ജി. പ്രദീപ്, അലവി, കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പി.വിഷ്ണു, വി.ആർ.പ്രജിത്ത്, ധനേഷ്, വി.ആർ.പ്രവീൺ, ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.