തിരുവില്വാമലയിലെ മോഷണ പരമ്പര; കവർച്ചാ സംഘം അറസ്റ്റിൽ

7295

തിരുവില്വാമലയിലെ ഏഴു സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കവർച്ചാ സംഘത്തെ പോലീസ് പിടികൂടി. പാലക്കാട് ചെർപ്പുള്ളശേരി ചളവറ പൊറ്റത്തൊടി വീട്ടിൽ ബിലാൽ (20), ചിറ്റൂർ ടൗൺ തെക്കേദേശം നവാസ് (29), തമിഴ്നാട് തൃശ്നാപ്പിള്ളി ലാൽഗുഡി അണ്ണാനഗർ കോളനിയിൽ അരുൺകുമാർ (29) എന്നിവരാണ് പിടിയിലായത്. തൃശൂർ മണ്ണുത്തി, പാലക്കാട് കണ്ണാടി എന്നിവിടങ്ങളിൽ മോഷണം നടത്തിയതും ഇവരാണെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഘത്തിൽപ്പെട്ടവർ ഇനിയും പിടിയിലാകാനുണ്ട്. ബൈക്കിലെത്തിയാണ് ഇവർമോഷണം നടത്തുന്നത്. മോഷ്ടിച്ച മോബൈൽ ഫോണുകളുടെ കൂട്ടത്തിൽ കടയിൽ നന്നാക്കാൻ കൊണ്ടുവന്ന സിം കാർഡുള്ളവയും ഉണ്ടായിരുന്നു ഇതാണ് മോഷ്ടാക്കളെ കുടുക്കിയത്. മോഷണത്തിന് ശേഷം തങ്ങിയ പൊള്ളാച്ചി ആനമലയിലുള്ള ലോഡ്ജിൽ നിന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്. മൊബൈൽ ഫോണുകളും പണവുമടക്കം തിരുവില്വാമലയിൽ നിന്ന് അഞ്ചു ലക്ഷത്തോളം രൂപയുടെ കവർച്ചയാണ് സംഘം നടത്തിയത്.

Advertisement

തൃശൂർ ഷാഡോ ടീമിൻ്റെ സഹായത്തോടെ പഴയന്നൂർ സി.ഐ. നിസാമുദീനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

Advertisement