ചേലക്കരയിൽ കെ വി ദാസനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്ത്

9

ചേലക്കരയിൽ കെ വി ദാസനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്ത്.ചേലക്കര മണ്ഡലത്തിലെ ഒൻപത് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളാണ് കത്ത് അയച്ചത്.നിലവിൽ പരിഗണിക്കുന്ന വ്യക്തികൾക്ക് വിജയസാധ്യത കുറവാണെന്നും അതിനാൽ ജനങ്ങളുമായി അടുത്ത ബന്ധമുള്ള മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഡിസിസി ജനറൽ സെക്രട്ടറിയുമായ കെ വി ദാസനെ സ്ഥാനാർഥിയാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്‌.എ ഐ സി സി നേതാക്കളായ എ കെ ആന്റണി,കെ സി വേണുഗോപാൽ, താരിഖ് അൻവർ എന്നിവർക്കും ഇതേ ആവശ്യത്തിൽ ബ്ലോക്ക് കമ്മിറ്റികൾ കത്ത് നൽകിയിട്ടുണ്ട്.