ആലത്തൂർ പാർലിമെന്റ് തെരെഞ്ഞെടുപ്പ് വിജയം ചേലക്കരയിലും ആവർത്തിക്കുമെന്ന് സി സി ശ്രീകുമാർ; ചേലക്കര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പത്രിക സമർപ്പിച്ചു

33

ആലത്തൂർ പാർലിമെന്റ് തെരെഞ്ഞെടുപ്പ് വിജയം ചേലക്കരയിലും ആവർത്തിക്കുമെന്ന് സി സി ശ്രീകുമാർ. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ  പത്രികാ സമർപ്പണത്തിന് ശേഷം പ്രതികരിക്കുകയായിരുന്ന യു ഡി എഫ് സ്ഥാനാർഥി സി സി ശ്രീകുമാർ. നല്ല സമയം നോക്കി ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ എ ഗണേഷിന് മുൻപാകെ  പത്രിക സമർപ്പിച്ചത്. ഇടതു ഭരണം മടുത്ത് ആലത്തൂർ പാർലിമെന്റ് തെരെഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് എം പി  നേടിയ  വിജയം ചേലക്കരയിലും ആവർത്തിക്കും . യു ഡി എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സി സി ശ്രീകുമാർ പറഞ്ഞു. യു ഡി എഫ് ചെയർമാൻ പി എം അമീർ, നേതാക്കളായ  ടി എം കൃഷ്ണൻ, പി കെ മുരളീധരൻ, ജോണി മണിച്ചിറ എന്നിവർ ശ്രീകുമാറിനോടൊപ്പമുണ്ടായിരുന്നു.