ഇരുമുന്നണികളും കണ്ടാൽ രണ്ടാണെങ്കിലും അവരൊന്നാണ്.കേരളത്തിൽ ഗുസ്തിയും ബംഗാളിൽ ദോസ്തിയുമാണ്. തിരുവില്വാമലയിൽ എൻ.ഡി.എ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാടിന്റെ തെരെഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി . എൽ ഡി എഫും യു ഡി എഫും ചേർന്ന് പവിത്രമായ കേരളത്തെ രക്തപങ്കിലമാക്കി. യു ഡി എഫ് സോളാറിലും എൽ ഡി എഫ് ഡോളറിലും സ്വർണത്തിലും കുരുങ്ങി കിടക്കുകയാണ്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെഓഫീസിലെ ജീവനക്കാർ ഉണ്ടായിരുന്നില്ലേ. കസ്റ്റംസ് ഓഫിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടലുണ്ടായിട്ടില്ലേയെന്ന് പിണറായി വിജയൻ കേരള ജനതയോട് മറുപടി പറയണം . മധ്യപ്രദേശിൽ നിന്ന് വെറും കൈയോടെയല്ല വന്നതെന്നും ഷാജുമോൻ വട്ടേക്കാടിന് 8 കോടി ജനങ്ങളുടെ വിജയാ ശംസയുമായാണ് വന്നതെന്നനും മന്ത്രി പറഞ്ഞു.
ബി ജെ പി മണ്ഡലം പ്രസിഡണ്ട് പി ആർ രാജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ . സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കെ മണി, ബിജോയ് തോമസ്, ജോർജ് കുര്യൻ, സ്മിത കുര്യൻ, കെ ബാലകൃഷ്ണൻ, ടി സി പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.