പുലാക്കോട് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

560

ചേലക്കര പുലാക്കോട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം ശശി നിലയത്തിൽ മനോഹരൻ (58), ഭാര്യ പ്രസന്നകുമാരി (49) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. മനോഹരൻ വീടിന് മുകളിലെ കിടപ്പുമുറിയിലും പ്രസന്നകുമാരി അടുക്കളയിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്.

ഇരുവരും മാത്രമാണ് ഏതാനും നാളുകളായി വീട്ടിൽ ഉണ്ടായിരുന്നത്. 2 ആൺമക്കളിൽ ഒരാൾ സമീപത്ത് തന്നെയാണ് താമസിച്ചിരുന്നു.

മക്കൾ: മനു, സനു. മരുമകൾ: തുളസി.

ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

സംസ്കാരം പിന്നീട്.