ഭാര്യക്ക് അവകാശമുള്ള വീട്ടിൽ പോസ്റ്ററൊട്ടിച്ചു; ചേലക്കരയിൽ വയോധികനായ സി.പി.എം പ്രവർത്തകനെ പോലീസുകാരൻ വീട്ടിൽ കയറി മർദ്ദിച്ചു

535

ഭാര്യക്ക് അവകാശമുള്ള വീട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി പോസ്റ്റർ പതിച്ചതിന് സിപിഎം പുലാക്കോട് ബ്രാഞ്ച് അംഗം ബേബി കല്ലൂരിനെ (65) ആണ് വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ പഴയന്നൂർ സ്റ്റേഷനിലെ പോലീസ്‌ക്കാരനായ നിയോസ് വീട്ടിൽ കയറി മർദിച്ചത്. തുടർന്ന് ബേബിയെ ചേലക്കര താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എന്നാൽ നിയോസിൻ്റെ ഭാര്യ സഹോദരിയുടെ അനുവാദത്തോടെയായിരുന്നു പോസ്റ്റർ പതിച്ചതെന്ന് ലോക്കൽ സെക്രട്ടറി സി. മുരുകേശൻ അറിയിച്ചു.സംഭവത്തിൽ തൻ്റെ ഭാര്യയെ ഉപദ്രവിവിച്ചുവെന്ന നിയോസിൻ്റെ പരാതിയിൽ ബേബിക്കെതിരേയും കേസെടുത്തിട്ടുണ്ട്.