‘ഇത് ചോദിക്കാൻ നീ ആരാടാ…യൂസ് ലസ്’… ഫോണിൽ വിളിച്ചയാളെ തെറിവിളിച്ച് പഴയന്നൂർ പോലീസ്: തിരക്കിന്റെ പേരിൽ പഴയന്നൂരിലെ അംഗീകൃത പടക്കക്കട വിഷുത്തലേന്ന് പൂട്ടിച്ച്, പോലീസിന്റെ നാടകം കളി, പോലീസിനെതിരെ വ്യാപക പ്രതിഷേധം

555

വിഷുത്തലേന്ന് ജനങ്ങളെയും വ്യാപാരികളെയും ദ്രോഹിച്ച് പഴയന്നൂർ പോലീസിന്റെ നടപടി. ബാറിലെ തിരക്ക് ചൂണ്ടിക്കാണിച്ച് ഫോൺ വിളിച്ചയാളെ തെറിവിളിച്ച പോലീസ്. അംഗീകൃത പടക്കക്കട ആൾത്തിരക്കിന്റെ പേരിൽ പൂട്ടിക്കുകയും ചെയ്തു. പോലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. പടക്കം വാങ്ങാനെത്തിയ മറ്റൊരു വ്യാപാരി, കട അടച്ചിരിക്കുന്നതിന് കാരണം പോലീസ് അറിയിച്ചതനുസരിച്ചാണെന്ന് അറിയിച്ചപ്പോൾ കാര്യമറിയാൻ പോലീസിനെ വിളിച്ചപ്പോഴായിരുന്നു തെറിവിളി. സാധാരണയായി ഫോണുകളിൽ സംസാരിക്കേണ്ട നടപ്പ് മര്യാദ പോലുമില്ലാതെയായിരുന്നു ഫോണിൽ പോലീസേമാന്റെ ധിക്കാരം. വിളിക്കുന്നയാൾ പേരും വിലാസവുമുൾപ്പെടെ പരിചയപ്പെടുത്തി കടയടപ്പിച്ചതിന്റെ കാര്യം തിരക്കിയപ്പോൾ എന്തോ വേണമെന്നായി…‍ കുറച്ച് പേർ വരി നിന്നാണ് പടക്കം വാങ്ങിക്കുന്നതെന്നും സമീപത്തെ ബാറിൽ  ആൾക്കൂട്ടവും തിരക്കുമുണ്ട് അത് നോക്കുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഏമാൻ തനിനിറം പുറത്തെടുത്തത്. ‘ഇത് ചോദിക്കാൻ നീ ആരാടാ  വെച്ചേച്ച് പോടാ.. യൂസ് ലസ്..എനിക്ക് സൗകര്യമുള്ളത് ചെയ്യും’ എന്നായിരുന്നു മറുപടി. പിന്നീട് ഫോൺ കട്ട് ചെയ്ത് പോവുകയും ചെയ്തു. വിഷുത്തലേന്ന് വഴിയോരങ്ങളിൽ പോലും ഒരു അനുമതിയുമില്ലാതെ പടക്കമടക്കമുള്ളവ വിൽപ്പന നടത്തുമ്പോഴായിരുന്നു ലൈസൻസുള്ള പഴയന്നൂരിലെ ഏക പടക്ക കച്ചവടം ആൾത്തിരക്കെന്ന പേരിൽ പോലീസെത്തി പൂട്ടിച്ചത്. വിവാദ ബാറിനെതിരെ നേരത്തെ നടപടിയുണ്ടായിട്ടുള്ളതാണ്. പോലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. പോലീസിനെതിരെ നിയമനടപടിക്കാണ് വ്യാപാരികളൊരുങ്ങുന്നത്.